എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയറ്റ് യോഗം അൻവർ മുഹ്‌യിദ്ദീൻ ഹുദവി ഉദ്ഘടനം ചെയ്യുന്നു
തൃശ്ശൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ കേന്ദങ്ങളിൽ നടത്താൻ ആഹ്വാനം ചെയ്ത പ്രകാരം മാർച്ച് ഏഴിന് തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്ത് നടത്തുന്ന ആസാദി കോൺഫ്രൻസ് വിജയിപ്പിക്കാൻ കർമ്മരംഗത്തിറങ്ങണമെന്ന് എസ് കെ എസ് എസ് എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. അൻവർ മുഹ് യുദ്ദീൻ ഹുദവി ഉദഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷിഹാബുദ്ദീൻ മൗലവി കൈപമംഗലം അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷഹീർ ദേശമംഗലം മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സി എ എ വിരുദ്ധ സമരങ്ങൾക്ക് ആഹ്വാനം ചെയ്ത സർക്കാർ സമരം നടത്തുന്നവർക്കെതിരെ കേസെടുക്കുന്നത് ദുരുദേശ പരമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഅറൂഫ് വാഫി, ഹാഫിള് അബ്ദുറഹ്മാൻ അൻവരി, അമീൻ കൊരട്ടിക്കര, അബ്ദുറഹ്മാൻ ചിറമനേങ്ങാട്, സലാം ദേശമംഗലം, അബീൽ കരൂപടന്ന, നൗഫൽ ചേലക്കര, അഹദ് വാഫി, സിറാജ് തെന്നൽ, ഇസ്മഈൽ ദേശമംഗലം, ഗഫൂർ അണ്ടത്തോട് സ്വാലിഹ് കൊടുങ്ങല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഷെഫീഖ് ഫൈസി സ്വാഗതവും സത്താർ ദാരിമി നന്ദിയും പറഞ്ഞു