സേവനരംഗത്ത് കർമ്മോത്സുകരാവുക; അബ്ദുൽ ഖാദർ മുസ്ലിയാർ പൈക്കണ്ണിയൂർ

SKSSF THRISSUR     February 19, 2020    

എസ് കെ എസ് എസ് എഫ് സ്ഥാപക ദിനാട്ടോടാനുബന്ധിച്ചു  തൃശ്ശൂർ ജില്ലാ കമ്മിറ്റി പതാക ഉയർത്തിയപ്പോൾ 
തൊഴിയൂർ: സമസ്ത കേരള സുന്നി വിദ്യാർത്ഥി സംഘടന മൂന്നുപതിറ്റാണ്ടുകളായി ചെയ്തു പോരുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നും ഇനിയും സക്രിയമായ ഇടപടലുകളിലൂടെ സേവന രംഗത്ത് കർമ്മോത്സുകരാവണമെന്നും സമസ്ത കേരള ജംഇയത്തുൽ ഉലമ ജില്ല പ്രസിഡണ്ട് അബ്ദുൽ ഖാദർ മുസ്ലിയാർ പൈക്കണ്ണിയൂർ.എസ് കെ എസ്‌ എസ് എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ, നിയുക്ത കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാവിലെ എട്ട് മണിക്ക് തൊഴിയൂർ ഉസ്താത് മഖാം സിയാറത്തോടു കൂടി പരിപാടിയ്ക്ക് തുടക്കമായി. സമസ്ത കേരള ജംഇയത്തുൽ ഉലമ ജില്ല സെക്രട്ടറി പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ സിയാറത്തിന് നേതൃത്യം നൽകി. തുടർന്ന് ദാറു റഹ്മ അംങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലയിലെ സമസ്തയുടെയും മറ്റു പോഷക ഘടകങ്ങളുടെയും ഭാരവാഹികളും മറ്റു നേതാക്കളും സംബന്ധിച്ചു. മുപ്പത്തൊന്നാം വാർഷിക ദിനത്തോടനുബന്ധിച്ച് നേതാക്കൾ മുപ്പത്തൊന്ന് പതാകകളുയർത്തി സ്ഥാപകദിനം ആചരിച്ചത് പരിപാടിയ്ക്ക് ഏറേ മികവേകി.എസ് കെ എസ് എസ് എഫ് സീനിയർ വൈസ് പ്രസിഡണ്ട് ബഷീർ ഫൈസി ദേശമംഗലം സ്ഥാപകദിന സന്ദേശം കൈമാറി.ജില്ല സെക്രട്ടറി മഹ്റൂഫ് വാഫി സ്വാഗതവും ട്രഷറർ സത്താർ ദാരിമി നന്ദിയും പറഞ്ഞു.

About us

Common

FAQ's

FAQ's

© 2018-2020 SKSSF Thrissur. .